ഒമാനിൽ വാഹനാപകടം; ട്രക്ക് ഡ്രൈവർ മരിച്ചു

Published : Feb 22, 2024, 03:19 PM ISTUpdated : Feb 22, 2024, 03:20 PM IST
ഒമാനിൽ വാഹനാപകടം; ട്രക്ക് ഡ്രൈവർ മരിച്ചു

Synopsis

നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹങ്ങളുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് സിവിൽ ഡിഫൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

മസ്കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹങ്ങളുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് സിവിൽ ഡിഫൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ട്രക്ക് ഡ്രൈവർ മരണപെട്ടതായും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Read Also -  പനി, ചുമ, ശ്വാസംമുട്ടൽ; ചികിത്സ തേടിയവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന, നാല് കേസുകൾ! സൗദിയിൽ വീണ്ടും മെര്‍സ്

ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക്  ബാധകം; അധ്യാപകര്‍ക്ക് കോളടിച്ചു, അറിയിച്ച് ഒമാൻ

മസ്കറ്റ്: ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്.  സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ ഉത്തരവ് പ്രകാരമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. 

രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ദിവസം അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24 വാരാന്ത്യ അവധി ദിവസമായതിനാല്‍ ഫെബ്രുവരി 25 ഞായറാഴ്ച ഒദ്യോഗിക അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി