
റിയാദ്: സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയ 28 സ്വദേശികള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ റിസര്‍വ് പ്രദേശത്ത് പ്രവേശിക്കുകയും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വിലും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും നായാട്ട് നടത്തുകയും ചെയ്തതിനാണ് ഇവരെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
വ്യത്യസ്ത തരത്തിലുള്ള നാല് തോക്കുകളും 234 വെടിയുണ്ടകളും 53 നായാട്ട് വലകളും പക്ഷികളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും വേട്ടയാടി പിടിച്ച 92 പക്ഷികളെയും ഒരു വന്യജീവിയെയും ഒരു ഫാല്‍ക്കണെയും ഇവരില്‍ നിന്ന് പിടികൂടി. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സില്ലാതെ നാച്ചുറല്‍ റിസര്‍വുകളില്‍ പ്രവേശിക്കുന്നതിന് 5000 റിയാലും നായാട്ട് നടത്തുന്നതിന് 5000 റിയാലുമാണ് പിഴ ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
Read More - സൗദിയില്‍ 19 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി; മയക്കമരുന്ന് ഒളിപ്പിച്ചത് അതിവിദഗ്ധമായി
ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച പ്രവാസി യുവാവ് അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം.
Read More - സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാങ്ങി വിദേശത്തേക്ക് കടത്ത്; കൃഷിത്തോട്ടത്തില്‍ സംഭരിച്ചു
ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam