റിയാദിലെ ഒരു വെയര്‍ഹൗസില്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ 19 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. സൗദി ലഹരി വിരുദ്ധ പൊലീസാണ് ഇവ പിടിച്ചെടുത്തത്. ഒമാനിലെ ലഹരി വിരുദ്ധ ഏജന്‍സിിയും സൗദി കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി പറഞ്ഞു.

റിയാദിലെ ഒരു വെയര്‍ഹൗസില്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ഷിപ്മെന്‍റ് സ്വീകരിക്കാനെത്തിയ ഒമ്പതു പേരെ പിടികൂടിയിട്ടുണ്ട്. മൂന്ന് സൗദി പൗരന്മാര്‍, ഒരു ഗള്‍ഫ് സ്വദേശി, സിറിയന്‍ പ്രവാസി, രണ്ട് ബംഗ്ലാദേശികള്‍, രണ്ട് പാകിസ്ഥാനി താമസക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പരാജയപ്പെടുത്തിയിരുന്നു.

Read More -  മയക്കുമരുന്ന് വിതരണം; മൂന്ന് വിദേശികള്‍ പിടിയില്‍, 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ വന്‍ തോതില്‍ ലഹരി ഗുളികകള്‍ പിടികൂടിയിരുന്നു. 39 ലക്ഷം ലഹരി ഗുളികകളാണ് സൗദിയിലെ ലഹരി വിരുദ്ധ വിഭാഗം പിടിച്ചെടുത്തത്. കുരുമുളക് കൊണ്ടുവന്ന ഷിപ്പെമെന്റിന് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് അധികൃതര്‍ അറിയിച്ചു. 

Read More -  പയറു വര്‍ഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 436 കിലോ മയക്കുമരുന്ന്; ഒറ്റനോട്ടത്തില്‍ 'ഒറിജിനലി'നെ വെല്ലും

സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ഏജന്‍സി നടത്തിയ ഓപ്പറേഷനിലാണ് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടിയതെന്ന് സൗദിയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജൈദി പറഞ്ഞു. ഷിപ്പെമെന്റ് സ്വീകരിക്കാനെത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഒരു വിദേശി, വിസിറ്റ് വിസയിലെത്തിയ രണ്ട് സിറയക്കാര്‍, ഒരു ഈജിപ്ഷ്യന്‍, ഒരു സ്വദേശി എന്നിവരാണ് പിടിയിലായത്.