Gulf News : അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് സ്ത്രീകള്‍ ഉള്‍പ്പെടെ 20 പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Nov 29, 2021, 8:56 AM IST
Highlights

വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍(Oman) അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട(immoral acts) ഇരുപത്  പ്രവാസികള്‍(expats) അറസ്റ്റില്‍. പൊലീസിന്‍റെ പിടിയിലായവരില്‍ ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍  പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

قيادة شرطة محافظة مسقط تضبط 20 شخصًا بينهم 9 نساء من جنسيات آسيوية مختلفة بتهمة ممارسة أعمال مخلة بالآداب والأخلاق العامة، وتُستكمل الإجراءات القانونية بحقهم

— شرطة عُمان السلطانية (@RoyalOmanPolice)

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; ഒരു സ്ത്രീ ഉള്‍പ്പെടെ 10 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്:  അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍( immoral acts) ഏര്‍പ്പെട്ട 10 പ്രവാസികള്‍ ഒമാനില്‍(Oman) അറസ്റ്റില്‍(arrest). ഏഷ്യക്കാരായ 10 പേരെയാണ് വടക്കന്‍ അല്‍ ബത്തിന പൊലീസ് കമാന്‍ഡ് (North Al BatinahGovernorate Police Command ) അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police)പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അസാന്മാര്‍ഗിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.


 

click me!