149 പാക്കറ്റ് ഹാഷിഷുമായി രണ്ടുപേര്‍ കുവൈത്തില്‍ പിടിയില്‍

By Web TeamFirst Published Aug 15, 2022, 2:13 PM IST
Highlights

അറബ് സ്വദേശികളാണ് പിടിയിലായത്. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.  
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 149 പാക്കറ്റ് ഹാഷിഷുമായി രണ്ടുപേരെ പിടികൂടി. ഫായില്‍ക ഐലന്‍ഡില്‍ നിന്നാണ് കുവൈത്ത് തീര സംരക്ഷണസേന ഇവരെ പിടികൂടിയത്. അറബ് സ്വദേശികളാണ് പിടിയിലായത്. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.  

ഒമാനില്‍ ബീച്ചില്‍ നിന്ന് 70 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം കുവൈത്തില്‍ വിമാനത്താവളത്തിലെത്തിയ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

സോഷ്യല്‍ മീഡിയ വഴി അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തില്‍ ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ ഒന്‍പത് പ്രവാസികള്‍ അറസ്റ്റിലായി. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുയും ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്സ് ടോയ്സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.

നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും പൊതുസാന്മാര്‍ഗികത ലംഘിക്കുകയും ചെയ്ത കുറ്റത്തിന് 20 പുരുഷന്‍മാരെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു. ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 51 വിദേശികള്‍ അറസ്റ്റിലായി. 

എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ സേനയുമായി സഹകരിക്കാനും റെസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. സ്‌പോണ്‍സര്‍മാര്‍ റെസിഡന്‍സി നിയമം പാലിക്കണം അല്ലെങ്കില്‍ സ്‌പോണ്‍സര്‍ ഫയലുകള്‍ (ഒരു വ്യക്തിയോ കമ്പനിയോ) ബ്ലോക്ക് ചെയ്യപ്പെടും.താമസ നിയമലംഘകരെയോ ഒളിച്ചോടിയവരെയോ പാര്‍പ്പിക്കുന്നതായി കണ്ടെത്തുന്നവരെ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കും. വിസ നല്‍കാന്‍ കഴിയില്ല,വിസ പുതുക്കുന്നത് തടയും,അവരെ അന്വേഷണത്തിനായി കൈമാറും.കുറ്റവാളിയെ വീണ്ടും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

click me!