Asianet News MalayalamAsianet News Malayalam

ഒമാനില്‍ ബീച്ചില്‍ നിന്ന് 70 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു

ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

over 70 kilograms of cannabis seized from beach in Oman
Author
Muscat, First Published Aug 12, 2022, 11:25 PM IST

മസ്‌കറ്റ്: ഒമാനില്‍ മസ്‌കറ്റിലെ ബീച്ചില്‍ നിന്ന്  70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബീച്ചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 
 

 

കുവൈത്തില്‍ വാഹനാപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു

ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര ചെയ്ത് രണ്ട് യുവാക്കള്‍; അറസ്റ്റ്

മസ്‍കത്ത്: ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ഒരു കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ നടപടി. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്.

ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന കൊക്കെയ്‍നുമായി യുവതി വിമാനത്താവളത്തില്‍ അറസ്റ്റിലായി

നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേര്‍ അറസ്റ്റില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പുറമെ മറ്റ് എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൂടിയാണ് എല്ലാ ഗവര്‍ണറേറ്റുകളിലെയും വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പാസ്ർപോർട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ), ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ), ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.  

Follow Us:
Download App:
  • android
  • ios