പ്രവാസിയെ മര്‍ദ്ദിച്ച രണ്ടു പേര്‍ അറസ്റ്റില്‍; നിയമനടപടികൾ പൂര്‍ത്തിയായതായി പൊലീസ്

Published : Nov 11, 2023, 09:21 PM IST
പ്രവാസിയെ മര്‍ദ്ദിച്ച രണ്ടു പേര്‍ അറസ്റ്റില്‍; നിയമനടപടികൾ പൂര്‍ത്തിയായതായി പൊലീസ്

Synopsis

പൊലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ  നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. 

മസ്കറ്റ്: ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഏഷ്യൻ പൗരനെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ട് പേരെ  വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ  നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. 

Read Also- കോക്പിറ്റില്‍ കൊച്ചുമകന്‍; വല്ല്യുപ്പക്കും വല്ല്യുമ്മക്കും നസീം ആകാശത്തൊരുക്കിയ സര്‍പ്രൈസ്, ഇത് സ്വപ്നയാത്ര

ബോട്ടുകളിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമം: 13 നുഴഞ്ഞുകയറ്റക്കാര്‍ കോസ്റ്റ് ഗാർഡിന്‍റെ പിടിയില്‍

 

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. ദോഫാർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ്  രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.

അതേസമയം ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പൊലീസ്  അറസ്റ്റ് ചെയ്തു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും പണവും സ്വകാര്യ വസ്തുക്കൾ  മോഷ്ടിച്ചതിനാണ്  അറബ് പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻണ്ഠയുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ  അറബ്  വംശജനെതിരെ   നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന്  റോയൽ ഒമാൻ പൊലീസ്  ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ