താമസസ്ഥലങ്ങളിലും കടകളിലും മോഷണം; ഒമാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 21, 2022, 9:49 PM IST
Highlights

ഒരാളെ താമസസ്ഥലങ്ങളില്‍ മോഷണം നടത്തിയതിനും  മറ്റൊരാളെ കടകളില്‍  മോഷണം  നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

മസ്‌കറ്റ്: മോഷണക്കുറ്റത്തിന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടു പേരെ പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരാളെ താമസസ്ഥലങ്ങളില്‍ മോഷണം നടത്തിയതിനും  മറ്റൊരാളെ കടകളില്‍  മോഷണം  നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരുടെയും പക്കല്‍ നിന്നും പണവും ശീതീകരണ ഉപകരണങ്ങളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; നാല് പ്രവാസികള്‍ അറസ്റ്റില്‍

في واقعتين منفصلتين، الإدارة العامة للتحريات والبحث الجنائي تُلقي القبض على شخصين، أحدهما بتهمة السرقة من مبنى سكني والآخر بتهمة السرقة من محال تجارية، استوليا خلالها على مبالغ مالية وأجهزة تبريد، وضُبط بحوزتهما الأدوات المستخدمة في الجريمة.

— شرطة عُمان السلطانية (@RoyalOmanPolice)

അതേസമയം ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലെ കടകളിലും പാര്‍പ്പിട കെട്ടിടങ്ങളിലും നശീകരണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൂന്ന് വ്യത്യസ്ത കേസുകളിലായിട്ടാണ് അഞ്ച് പേരെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയിരിക്കുന്നത്. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന്  റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ദാഖിലിയ ഗവര്‍ണറേറ്റിന് പുറമെ മറ്റു  ഗവര്‍ണറേറ്റുകളിലും ഇവര്‍ കവര്‍ച്ച നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും മോഷണ കേസില്‍ അറസ്റ്റ് നടന്നിരുന്നു. വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനുമാണ് രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

click me!