Asianet News MalayalamAsianet News Malayalam

79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; നാല് പ്രവാസികള്‍ അറസ്റ്റില്‍

79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

four people arrested for attempt to smuggle drugs in oman
Author
First Published Sep 21, 2022, 6:40 PM IST

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പോലീസുമായി സഹകരിച്ച് മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ നേരിടുന്നതിനുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ആണ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ
 

 

ഏതാനും ദിവസം മുമ്പ് ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യ ശേഖരം പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. 

അതേസമയം ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഇത് കണ്ടെത്തിയ കസ്റ്റംസ്, കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

താമസ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന; 10 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ് മുന്‍സിപ്പാലിറ്റി മത്രയിലെ റെസ്‌റ്റോറന്റിലും കഫേകളിലും നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ രണ്ട് കടകള്‍ അടപ്പിച്ചു. ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ ആണ് പരിശോധന നടത്തിയത്. 51 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ നിന്ന് 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. പാചകത്തിന് യോഗ്യമല്ലാത്ത 104 പാത്രങ്ങളും പിടിച്ചെടുത്തു. 

Follow Us:
Download App:
  • android
  • ios