സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 12, 2021, 11:39 PM IST
Highlights

സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ജിദ്ദ - മക്ക എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ (Jeddah - Makkah Express way) രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടമുണ്ടായ ഉടന്‍ തന്നെ റെഡ് ക്രസന്റ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്കേറ്റ ഏഴ് പേരെ മക്ക അല്‍നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, മക്ക അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഒരാള്‍ക്ക് സംഭവ സ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്‍തു. 

സൗദി അറബ്യയിൽ 45 പേർക്ക് കൊവിഡ്, ഇന്ന് 60 പേർ സുഖം പ്രാപിച്ചു
റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 45 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 60 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾ മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,49,148 ആയി. ഇതിൽ 5,37,160 പേരും ഇതിനോടകം സുഖം പ്രാപിച്ചു. ആകെ 8,810 പേർക്കാണ് കൊവിഡ് കാരണം സൗദി അറബ്യയിൽ ജീവന്‍ നഷ്‍ടമായത്. കൊവിഡ് ബാധിതരിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 46,624,368 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,376,257 എണ്ണം ആദ്യ ഡോസ് ആണ്. 21,944,548 എണ്ണം സെക്കൻഡ് ഡോസും. 1,709,037 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 303,563 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 13, റിയാദ് - 10, ത്വാഇഫ് - 3, മദീന - 2, മക്ക - 2, ഹുഫൂഫ് - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

click me!