സ്‌കൂള്‍ കെട്ടിടത്തിനു ചുറ്റും കാടു മൂടി കിടക്കുന്നതാണ് സ്‌കൂളില്‍ പാമ്പ് കയറാന്‍ കാരണമെന്ന് അധ്യാപികമാര്‍ പറഞ്ഞു.
റിയാദ്: ദക്ഷിണ സൗദിയിലെ മൊഹായില്‍ അസീറില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-സ്‌കൂളില്‍ ഭീമന്‍ പാമ്പ് കയറിയത് വിദ്യാര്‍ഥികളെയും അധ്യാപികമാരെയും ഭീതിയിലാഴ്ചി. കടുത്ത വിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതിൽ വിദ്യാര്‍ഥികളും അധ്യാപികമാരും ദൈവത്തെ സ്തുതിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്‌കൂള്‍ വാച്ച്മാന്റെ മാതാവു കൂടിയായ സ്‌കൂളിലെ വനിതാ ജീവനക്കാരിയാണ് നാലു മീറ്ററോളം നീളമുള്ള പാമ്പിനെ അടിച്ചുകൊന്നത്. സ്‌കൂള്‍ കെട്ടിടത്തിനു ചുറ്റും കാടു മൂടി കിടക്കുന്നതാണ് സ്‌കൂളില്‍ പാമ്പ് കയറാന്‍ കാരണമെന്ന് അധ്യാപികമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സ്‌കൂള്‍ പരിസരം സഹകരിച്ച് എത്രയും വേഗം കാടുവെട്ടി വൃത്തിയാക്കണമെന്നും അധ്യാപികമാര്‍ ആവശ്യപ്പെട്ടു.
Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പരിക്കേറ്റവരെ മലീജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്കും ഒരാളെ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല.
Read also: സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു - വീഡിയോ
പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: നിർത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ഇടിച്ച് മലയാളി, സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ജിദ്ദ നയീം ഡിസ്ട്രിക്റ്റിൽ ഫ്ലവർമിൽ ജീവനക്കാരനായ അബൂബക്കറിനെ ഇദ്ദേഹത്തെ മില്ലിന് മുന്നിൽ നിർത്തിയിട്ട വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് ഇടിച്ചത്. പരേതരായ നെച്ചി തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ - മൈമൂന. മക്കൾ - സൽമാൻ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാർത്ഥികളാണ്.
