
ദുബൈ: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ യുഎഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണെന്നും പരിക്കുകള്‍ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചെക് അതോറിറ്റിയുമായും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സംഘത്തിന്റെയും സഹായത്തോടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 24 കാരനായ ചെക്ക് വിദ്യാർഥി പ്രാഗ് സർവകലാശാലയിൽ ഇന്നലെ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ എക്കാലത്തെയും വലിയ കൂട്ട വെടിവയ്പ്പാണിതെന്ന് പൊലീസ് വ്യക്തമാക്കി.
Read Also - അമേരിക്കന്‍ കമ്പനിയുടെ ഓട്‌സിൻറെ പ്രത്യേക ബാച്ച് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ദുബൈയില്‍ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിക്ക് ജീവപര്യന്തം, അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷം തടവ്
ദുബൈ: ദുബൈയില്‍ കഫേക്ക് സമീപം ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം തടവു ശിക്ഷയും കോടതി വിധിച്ചു. പ്രതികളെല്ലാം ഇസ്രയേല്‍ പൗരന്മാരാണ്.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ പ്രായപൂര്‍ത്തിയാകാത്തവരുടെ കോടതിയിലേക്ക് ദുബൈ ക്രിമിനല്‍ കോടതി റഫര്‍ ചെയ്തു. മേയ് 24നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊലപാതകത്തിന് ഉപയോഗിച്ച പേനക്കത്തി ഇസ്രയേലിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് വാങ്ങിയതാണെന്ന് കോടതി കണ്ടെത്തി. നെഞ്ചില്‍ ആഴ്ന്നിറങ്ങിയ അഞ്ചു സെന്റിമീറ്റര്‍ നീളമുള്ള കുത്താണ് മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളിലൊരാള്‍ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും മുഖ്യപ്രതിക്കൊപ്പമുള്ളവര്‍ തടഞ്ഞു. സംഭവം നടന്ന ദിവസം തന്നെ പ്രതികളെ പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ