ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നതിനെ തുടര്‍ന്ന് ക്വാക്കര്‍ ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചതായുള്ള യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ്.
ദോഹ: യുഎസില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ പ്രത്യേക ബാച്ചിലെ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്തംബര്‍ 1 അല്ലെങ്കില്‍ ഒക്ടോബര്‍ ഒന്ന് വരെ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.
ഇവയില്‍ ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നതിനെ തുടര്‍ന്ന് ക്വാക്കര്‍ ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചതായുള്ള യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ്. ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് അടക്കം വാണിജ്യ, വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Read Also - 3,000 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം, ഒടുവിൽ പെരുവഴിയിൽ; ദുരിതക്കയം താണ്ടി11 മലയാളികൾ നാട്ടിലേക്ക്
ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു
ദോഹ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും.
ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
തൊഴില്‍ സമയം കുറക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ബുദ്ധിമുട്ടുകളും സിവില്‍ സര്‍വിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തുകയും ചെയ്യും. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.
