ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

Published : Jul 09, 2026, 05:50 PM IST
oman arrest

Synopsis

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട. ലഹരിവസ്തുക്കളുമായി രണ്ട് ഏഷ്യൻ സ്വദേശികൾ പിടിയിൽ. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

മസ്കറ്റ്: ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിൽ വിവിധയിടങ്ങളിൽ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികൾ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാർഥ വിരുദ്ധ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

കുവൈത്തിൽ മദ്യവും കഞ്ചാവും പിടികൂടി

കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല എന്നിവിടങ്ങളിൽ നടന്ന വ്യത്യസ്ത സുരക്ഷാ പരിശോധനകളിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവും കഞ്ചാവും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫർവാനിയയിൽ നടന്ന പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 7 കുപ്പി മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തുടർന്ന് അൽ-മുത്‌ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും അധികൃതർ കസ്റ്റഡിയിലെടുത്തു.

പിടിയിലായ നാല് പ്രതികളെയും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയിരുന്നു. ഇവിടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ ലഹരിമരുന്ന് കടത്തുകാരോ വിതരണക്കാരോ അല്ലെന്നും മറിച്ച് സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തിയത്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് പബ്ലിക് പ്രൊസിക്യൂഷന് റഫർ ചെയ്ത് നിയമനടപടികളിലേക്ക് നീങ്ങുന്നതിന് പകരം ഇവരെ നേരിട്ട് നാടുകടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നാടുകടത്തപ്പെടുന്ന ഇവരുടെ പേരുകൾ കുവൈത്തിന്‍റെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ് പുറത്ത്; ജനിതക പരിശോധന നിർണായകമായി, വ്യാജ സഹോദരന്മാരെ കണ്ടെത്തി
കുവൈത്തിൽ കെട്ടിടങ്ങൾക്ക് ഇനി സിസിടിവി നിർബന്ധം; ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കണമെന്ന് നിബന്ധന