
ദുബായ്: ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ശിഹാബ് വടക്കാങ്ങര ജിദ്ദയിലും ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീന്‍ ഒമാനിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 299 ആയി.
സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്(115 പേര്‍). യുഎഇയില്‍ 104 മലയാളികളും കുവൈത്തില്‍ 46 മലയാളികളും കൊവിഡ് ബാധിച്ചു മരിച്ചു. ഗള്‍ഫില്‍ ആകെ മരണം 3,045 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 7036 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,85,824 ആണ്.
സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണനിരക്ക് ഉയരുന്നു; ഇന്ന് 58 മരണം
കുവൈത്തില്‍ 638 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന
യുഎഇയില്‍ 683 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് പത്ത് പേർ കൂടി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam