അബുദാബി: യുഎഇയില്‍ 683 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ ഇന്ന് രോഗമുക്തരായി. രണ്ട് മരണം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.  

47,000ത്തിലധികം കൊവിഡ് 19 പരിശോധനകള്‍ അധികമായി നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 51,540 ആയി. 40,297 പേരാണ് ഇതുവരെ രോഗമുക്തരായത്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 323 ആയി.  

ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് പത്ത് പേർ കൂടി മരിച്ചു

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു