മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് 10 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 213 ആയി. ഇന്ന് 1072 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 46,178 ആയി. ഇവരില്‍ ഇന്ന് രോഗം ഭേദമായ 949 പേരടക്കം 27,917 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 799 പേര്‍ ഒമാന്‍ സ്വദേശികളും 273 പേര്‍ പ്രവാസികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 3515 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി. 65 പേരെ പുതിയതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 458 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 121 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.