മടങ്ങിയെത്തിയ പ്രവാസികളില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നും കുവൈത്തില്‍ നിന്നും എത്തിയവര്‍ക്ക്

By Web TeamFirst Published May 17, 2020, 6:17 PM IST
Highlights

രോഗം സ്ഥിരീകരിച്ച നാദാപുരം സ്വദേശി എന്‍.ഐ.ടി ഹോസ്റ്റലിലെയും ഓര്‍ക്കാട്ടേരി സ്വദേശിനി ഓമശ്ശേരി നഴ്‌സിങ് ഹോസ്റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട്: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികളില്‍ രണ്ട് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരും കോഴിക്കോട് സ്വദേശികളാണ്. മേയ് ഏഴിന് ദുബായില്‍ നിന്നെത്തിയ നാദാപുരം പാറക്കല്‍ സ്വദേശിയുടെയും (78)ക്കും 13ന് കുവൈത്തില്‍ നിന്നു  വന്ന ഓര്‍ക്കാട്ടേരി സ്വദേശിനിയുടെയും (23) പരിശോധനാ ഫലങ്ങളാണ് ഇന്ന് പോസിറ്റീവായത്. 

രോഗം സ്ഥിരീകരിച്ച നാദാപുരം സ്വദേശി എന്‍.ഐ.ടി ഹോസ്റ്റലിലെയും ഓര്‍ക്കാട്ടേരി സ്വദേശിനി ഓമശ്ശേരി നഴ്‌സിങ് ഹോസ്റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു. ആദ്യത്തെയാളെ 16നും രണ്ടാമത്തെ വ്യക്തിയെ 15നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയ്ക്കും ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചു.

click me!