
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 33 ബോട്ടില്‍ മദ്യം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പിടിയിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ശഖ്റ - ഇന്‍ഡസ്‍ട്രിയല്‍ സിറ്റി റോഡിലായിരുന്നു അപകടം. അപകടത്തില്‍പെട്ട ഒരു കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും രണ്ടാമത്തെ വാഹനത്തില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്.
ശഖ്റയ്ക്ക് 25 കിലോമീറ്റര്‍ അകലെവെച്ചാണ് രണ്ട് വാഹനങ്ങളും കൂട്ടിയിച്ചത്. ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Read also: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ