
മനാമ: അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടു സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടി. 48 പേരാണ് അറസ്റ്റിലായത്. ഇതില്‍ 39 സ്ത്രീകളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായവരില്‍ ഒമ്പതു പേര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് വിഭാഗം അറിയിച്ചു. പിടിയിലായ രണ്ടു സംഘങ്ങളുടെയും പക്കല്‍ നിന്ന് വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ പെണ്‍വാണിഭ സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടിയിരുന്നു. കുറ്റവാളികള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷയും 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
കൂട്ടുകാരിയോടുള്ള യുവാവിന്റെ ചാറ്റ് വിനയായി, ഇന്റിഗോ വിമാനം വൈകിയത് ആറ് മണിക്കൂര്‍
ബഹ്റൈനില്‍ സോഷ്യല്‍ മീഡിയ വഴി മതചിഹ്നങ്ങളെ അപമാനിച്ച രണ്ട് പേര്‍ അറസ്റ്റില്‍
മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍ത രണ്ട് പേരെ ബഹ്റൈനില്‍ അറസ്റ്റ് ചെയ്തു. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്തിയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‍തത്.ഇവരില്‍ ഒരാള്‍ 17 വയസുകാരനാണ്.
രണ്ട് പ്രതികളെയും വളരെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും പരസ്യമായി കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്.
മദ്യപിച്ച് റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും
പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ മൈനര്‍ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. പ്രതികളില്‍ രണ്ടാമത്തെയാളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കായി സോഷ്യല്‍ വര്‍ക്കറുടെ മുന്നില്‍ ഹാജരാക്കിയ ശേഷം ഇയാളുടെ വിചാരണ കറക്ഷണല്‍ ജസ്റ്റിസ് കോടതിയിലേക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ