Covid - 19 : സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം; ഗുരുതരാവസ്ഥയിലുള്ളത് 42 പേർ

Published : Dec 02, 2021, 11:48 PM IST
Covid - 19 : സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം; ഗുരുതരാവസ്ഥയിലുള്ളത് 42 പേർ

Synopsis

സൗദി അറേബ്യയിൽ ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27 പേർ രോഗമുക്തി നേടി. രണ്ട് മരണം.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. അസുഖ ബാധിതരായി ആകെയുള്ള 2005 പേരിൽ 42 പേരുടെ നില ഗുരുതരമാണ്.  ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 27 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,570,182 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,810 ആയി. ഇതിൽ 538,966 പേരും സുഖം പ്രാപിച്ചു. ആകെ 8,839 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 47,449,878 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,620,971 എണ്ണം ആദ്യ ഡോസ് ആണ്. 22,470,514 എണ്ണം സെക്കൻഡ് ഡോസും. 1,719,892 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 358,393 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 7, ജിദ്ദ - 4, മദീന - 3, മക്ക - 2 മറ്റ് 8 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി