സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

By Web TeamFirst Published Aug 9, 2022, 11:41 PM IST
Highlights

നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 4,147 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 94 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മരിച്ചു. പുതിയതായി 145 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 207 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 811,362 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,952 ആയി ഉയർന്നു. 9,263 പേര്‍ക്കാണ് സൗദി അറേബ്യയില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുള്ളത്.

നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 4,147 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 94 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,346 ആർ.ടി - പി.സി.ആർ പരിശോധനകളാണ് സൗദി അറേബ്യയില്‍ നടത്തിയത്. റിയാദ് - 37, ജിദ്ദ - 28, ദമ്മാം - 13, മദീന - 6, അബഹ - 5, തബൂക്ക് - 4, മക്ക - 4, അൽ ബാഹ - 4, ജീസാൻ - 4, ഹുഫൂഫ് - 4, ത്വാഇഫ് - 3, നജ്റാൻ - 3, ഖോബാർ - 3, ദഹ്റാൻ - 3, ബുറൈദ - 2, ഖമീസ് മുശൈത്ത് - 2, ജുബൈൽ  - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. 

Read also: യുഎഇയില്‍ 919 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

click me!