Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 919 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

രാജ്യത്ത് ചികിത്സയിലായിരുന്ന 859 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

uae reports 919  new covid cases on august 9
Author
Abu Dhabi - United Arab Emirates, First Published Aug 9, 2022, 4:13 PM IST

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 919 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

രാജ്യത്ത് ചികിത്സയിലായിരുന്ന 859 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 1,97,921  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ആഴ്ച മഴയ്ക്ക് സാധ്യത

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  1,000,556 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  979,362 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍  18,857 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

അറസ്റ്റ് നടപടികളുടെ വീഡിയോ പങ്കുവെച്ചു; ദുബൈയില്‍ അഞ്ചുപേര്‍ക്ക് തടവുശിക്ഷയും നാടുകടത്തലും

ദുബൈ: ദുബൈ പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വീഡിയോ പ്രചരിപ്പിച്ച അഞ്ചുപേര്‍ക്ക് ഒരു മാസത്തെ തടവും നാടുകടത്തലും ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്. 

ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വേശ്യാവൃത്തിയിലേര്‍പ്പെട്ട ഒരു കൂട്ടം സ്ത്രീകളെ നയിഫ് മേഖലയിലെ ഒരു ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഹോട്ടലിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവിടുത്തെ റിസപ്ഷനിസ്റ്റായ പ്രതി നൈജീരിയന്‍ സ്വദേശിയായ സ്ത്രീയ്ക്ക് കൈമാറി എന്നതാണ് കേസ്.

യുഎഇ വെള്ളപ്പൊക്കം; മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

നൈജീരയക്കാരി ഈ ദൃശ്യങ്ങള്‍ തന്റെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകള്‍ക്കും പങ്കുവെച്ചു. ഈ സ്ത്രീകള്‍ മറ്റുള്ളവര്‍ക്കും ഇത് അയച്ചുകൊടുത്തു. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വൈറലാകുകയും ചെയ്തിരുന്നു. 

 

 

 

Follow Us:
Download App:
  • android
  • ios