ലഹരിമരുന്നുമായി കുവൈത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 22, 2022, 8:37 PM IST
Highlights

സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു.

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈറ്റ് മനുഷ്യക്കടത്ത്: കാഴ്ചവസ്തുവാക്കി വിലപേശിയെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി കൂടെ രംഗത്ത്

പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ച സ്ഥാപനത്തില്‍ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ്. വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവ റിപ്പയര്‍ ചെയ്‍ത ശേഷം പുതിയ ബോക്സുകളില്‍ പാക്ക് ചെയ്‍ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍പന നടത്തിയിരുന്നത്.

ദിവസങ്ങളായി ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ - വ്യവസായ മന്ത്രാലയത്തിലെ ഇന്‍സ്‍പെക്ടര്‍മാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടെ ആസ്ഥാനത്തു നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കമ്പനി നല്‍കിയ ഇന്‍വോയിസുകള്‍ പരിശോധിച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

click me!