സൗദി അറേബ്യയില്‍ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Published : Nov 03, 2022, 07:23 AM IST
സൗദി അറേബ്യയില്‍ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Synopsis

സ്‍കൂള്‍ വിട്ട ശേഷം ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ  വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. സ്‌കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. പടിഞ്ഞാറൻ അൽ ഖസീമിലെ ബദായയിലുള്ള അൽ ദബ്താൻ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. 

Read also: മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

അല്‍ ഖസീമില്‍ സ്‍കൂള്‍ വിട്ട ശേഷം ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ  വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർഥികളിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Read also: ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: ബഹ്റൈനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ സ്വദേശി വിനോദ് കുമാറിന്‍റെ (മഹേഷ് -37) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്.   

തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യ രാഖിയും മകള്‍ വിസ്മയയും രാഖിയുടെ മാതാവും തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടു. 

Read More -  കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം