
റിയാദ്: പ്രമുഖ പ്രവാസി വ്യവസായി കണ്ണൂർ സ്വദേശി പള്ളി വളപ്പിൽ മുനീർ പയ്യന്നൂർ (53) നാട്ടിൽ നിര്യാതനായി. ഏറെ കാലമായി അൽ കോബാർ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. പ്രവാസ ലോകത്ത് നിരവധി ആളുകളുമായി സൗഹൃദം സൂക്ഷിച്ചിരുന്ന മുനീർ ഇടപെടലിലൂടെ പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അർബുദ രോഗത്തിന് ചികിത്സ നടത്തി വരുന്നതിനിടയിലാണ് ഇന്ന് മൂന്നു മണിയോടെ എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ മരണം സംഭവിച്ചത്. കണ്ണൂർ കൂട്ടായ്മയായ കസവിന്റെ ഭാരവാഹിയായിരുന്നു. എം.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ - ജസീല. മക്കൾ - യദീൽ അഹദ്, അമാനി മുനീർ, ഇഹാൻ മുനീർ, അയ്മൻ മുനീർ.
Read also: മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു
നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു
മസ്‍കത്ത്: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് ഒമാനില്‍ മരിച്ചത്.
നാട്ടിലേക്ക് മടങ്ങാനായി മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പിതാവ് - അഹമ്മദ് സാലിം. മാതാവ് - സൈനബ കുഞ്ഞു. ഭാര്യ - സോഫിയ. മക്കള്‍ - അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍ - നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: പനി ബാധിച്ച് അവശനിലയിൽ നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ