
കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സബാഹും പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ അംഗങ്ങളും ബുധനാഴ്ച രണ്ട് ഗ്രൗണ്ട് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. മേജർ സർജന്റ് അഹമ്മദ് ഫർഹാൻ ഹരത്, സർജന്റ് മുസാദ് ദാഹി സാലിഹ് എന്നിവർ ഷൂട്ടിങ് പരിശീലനത്തിനിടയിലുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.
read more: കുവൈത്ത് എയർപോർട്ട് ടെർമിനൽ അഞ്ചിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചു
രണ്ട് രക്തസാക്ഷികൾക്കും കരുണ നൽകണമെന്ന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് കുവൈത്ത് അമീറും, കിരീടാവകാശിയും പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും പ്രസ്താവനയിൽ പറഞ്ഞു. ഇതേ പരിശീലനത്തിൽ കോർപ്പറൽ അൻവർ ഖലഫ് റദ്വാൻ, കോർപ്പറൽ മുത്‌ലാഖ് മുഹമ്മദ് മുബാറക് എന്നിവർക്ക് പരിക്കേറ്റതായും അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam