UAE Covid Report : യുഎഇയില്‍ 2683 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

By Web TeamFirst Published Jan 13, 2022, 3:44 PM IST
Highlights

യുഎഇയില്‍ 2,683 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1135 പേര്‍ രോഗമുക്തരായിയ ഒരു മരണം കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അബുദാബി: യുഎഇയില്‍ ഇന്ന് 2,683 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1135 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,07,767 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,95,997 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,56,805 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,182 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 37,010  കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

announces 2,683 new cases, 1,135 recoveries and 1 death in last 24 hours pic.twitter.com/vswj2mH5tt

— WAM English (@WAMNEWS_ENG)
click me!