ഗ്ലോബല്‍ നോളജ് ഇന്‍ഡക്‌സില്‍ അറബ് ലോകത്ത് യുഎഇ ഒന്നാമത്, ആഗോള തലത്തില്‍ 11-ാം സ്ഥാനം

Published : Dec 13, 2021, 11:55 PM ISTUpdated : Dec 14, 2021, 12:17 AM IST
ഗ്ലോബല്‍ നോളജ് ഇന്‍ഡക്‌സില്‍ അറബ് ലോകത്ത് യുഎഇ ഒന്നാമത്, ആഗോള തലത്തില്‍ 11-ാം സ്ഥാനം

Synopsis

സ്വിറ്റ്‌സര്‍ലാന്‍ഡ്  ഒന്നാം സ്ഥാനം നേടി. സ്വീഡനാണ് രണ്ടാമത്. യുഎസ്, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ യഥാക്രമം മറ്റ് അഞ്ച് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഗ്ലോബല്‍ എക്കണോമി ഇന്‍ഡക്‌സില്‍ യുഎഇ രണ്ടാമതും നോളജ് ഇന്‍ഡക്‌സില്‍ ആഗോള തലത്തില്‍ 11-ാമതും അറബ് ലോകത്ത് ഒന്നാമതുമെത്തി. ഇന്‍ഡക്‌സിന്റെ 2021 പതിപ്പില്‍ 154 രാജ്യങ്ങള്‍ പങ്കെടുത്തു. 

ദുബൈ: ദുബൈ കലാ, സാംസ്‌കാരിക അതോറിറ്റി ചേയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി), മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍(എംബിആര്‍എഫ്) ഇവയുടെ രക്ഷാകര്‍തൃത്വത്തില്‍ 2021ലെ ഗ്ലോബല്‍ നോളജ് ഇന്‍ഡക്‌സ് ലീഡേഴ്‌സ് പട്ടിക പുറത്തുവിട്ടു. ആഗോള തലത്തില്‍ സമഗ്രമായി അറിവ് അളക്കുന്ന ഗ്ലോബല്‍ നോളജ് ഇന്‍ഡക്‌സ് ലീഡേഴ്‌സിന്റെ അഞ്ചാം പതിപ്പാണിത്. സുസ്ഥിര വികസനവും ആധുനിക ജീവിതത്തിലെ മറ്റ് പല വശങ്ങളുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണിത്. 

ഈ വര്‍ഷത്തെ നോളജ് ഇന്‍ഡക്‌സില്‍ നാല്‍പ്പതിലേറെ അന്താരാഷ്ട്ര സ്‌ത്രോസ്സുകളും  ഡാറ്റ ബേസുകളും തെരഞ്ഞെടുത്ത 155 വേരിയബിളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 2021ലെ ഗ്ലോബല്‍ നോളജ് ഇന്‍ഡക്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി. സ്വീഡനാണ് രണ്ടാമത്. യുഎസ്, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ യഥാക്രമം മറ്റ് അഞ്ച് സ്ഥാനങ്ങള്‍ സ്വന്തമാക്കി. 2021ലെ ഗ്ലോബല്‍ നോളജ് ഇന്‍ഡക്‌സില്‍ ആഗോള തലത്തില്‍ യുഎഇയ്ക്ക് 11-ാം സ്ഥാനമാണുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ഒന്നാമതെത്തുന്നത്.

154 രാജ്യങ്ങളാണ് ജികെഐ 2021ല്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 138 ആയിരുന്നു. ജികെഐ ലീഡേഴ്‌സ് പട്ടികയില്‍ 100 സ്ഥാനങ്ങളില്‍ 38-ാം സ്ഥാനത്ത് ഖത്തറാണുള്ളത്. സൗദി അറേബ്യ 40-ാം സ്ഥാനവും കുവൈത്ത് 48-ാം സ്ഥാനവും കരസ്ഥമാക്കി. ഒമാന്‍ 52-ാമതും ഈജിപ്ത് 53-ാമതും ബഹ്‌റൈന്‍ 55-ാമതുമാണുള്ളത്. 83-ാം സ്ഥാനത്ത് തുനീഷ്യയും 92-ാം സ്ഥാനത്ത് ലെബനോനുമാണ്. ആഗോള തലത്തില്‍ 101-ാമത് മൊറോക്കയാണ്. 103-ാം സ്ഥാനം ജോര്‍ദാനും 111-ാം സ്ഥാനം അള്‍ജീരിയ, 137-ാം സ്ഥാനം ഇറാഖും സുഡാന്‍ 145-ാം സ്ഥാനവും മൗറീഷ്യ 147-ാം സ്ഥാനവും യെമന്‍ 150-ാം സ്ഥാനവും സ്വന്തമാക്കി.

ജികെഐ 2021 വെളിപ്പെടുത്തിയ ചടങ്ങിന് ശേഷം 'റീതിങ്കിങ് പോളിസി മേക്കിങ് ഇന്‍ ദി ഏജ് ഓഫ് നോളജ്' എന്ന വിഷയത്തില്‍ മന്ത്രിസഭ പാനലും ചേര്‍ന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസ്സൈന്‍ അല്‍ ഹമ്മാദി, ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി ഡോ. താരിഖ് ഷാവ്കി, ജോര്‍ദാന്‍ ഡിജിറ്റല്‍ എക്കണോമി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രി അഹ്മദ് ഹനാന്‍ദേ, അറബ് വിമന്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഫദിയ കിവാന്‍ എന്നിവര്‍ പങ്കെടുത്തു. യുഎന്‍ഡിപി ആര്‍ബിഎഎസ് നോളജ് പ്രൊജക്ട് മാനേജര്‍ ഡോ. ഹാനി ടോര്‍ക്കിയായിരുന്നു മോഡറേറ്റര്‍. 

ജികെഐ 2021ലെ ആകെ ഗ്ലോബല്‍ പെര്‍ഫോര്‍മന്‍സ് നിരക്ക് 48.4 ശതമാനമാണ്. അതേസമയം ഇന്‍ഡക്‌സിലെ ഏഴ് ശാഖാ ഇന്‍ഡക്‌സുകളില്‍ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസമാണ് 60.8 ശതമാനവുമായി മികച്ച പ്രകടനം നടത്തിയത്. പരിസ്ഥിതി (55.3), സമ്പദ്വ്യവസ്ഥ (52.9), ടെക്‌നിക്കല്‍ ലേണിങ് ആന്‍ഡ് പ്രൊഫഷണല്‍ ട്രെയിനിങ്(51.2), ഉന്നത വിദ്യാഭ്യാസം (46.1), ആസിറ്റി (43.3), റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍(31.4) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ പെര്‍ഫോര്‍മന്‍സ്.

യുഎന്‍ഡിജി-ആര്‍ബിഎഎസ്, എംബിആര്‍എഫ് എന്നിവയുടെ പങ്കാളിത്തത്തോടെ നോളജ് പ്രൊജക്ട് 2017 മുതല്‍ എല്ലാ വര്‍ഷവും ജികെഐ നിര്‍മ്മിക്കുന്നുണ്ട്. യുനെസ്‌കോ, ലോക ബാങ്ക്, ഐറ്റിയു, ഐഎംഎഫ്, ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഒഇസിഡി), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ) എന്നിവയടക്കം നാല്‍പ്പതിലേറെ അന്താരാഷ്ട്ര സ്‌ത്രോസ്സുകളും  ഡാറ്റ ബേസുകളും തെരഞ്ഞെടുത്ത 155 വേരിയബിളുകളാണ് ഇന്‍ഡക്സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.


 

 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ