
അബുദാബി: പന്ത്രണ്ട് കേസുകളിലായി യുഎഇ പൗരനും ഭാര്യക്കും 66 വര്‍ഷം തടവും 39 മില്യന്‍ ദിര്‍ഹം പിഴയും ശിക്ഷ. അബുദാബി കസേഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുഖ്യപ്രതികളെ കൂടാതെ വിവിധ രാജ്യക്കാരായ മറ്റ് 16 പ്രതികള്‍ക്ക് കോടതി ജയില്‍ശിക്ഷയും വിധിച്ചു.
മൂന്ന് മുതല്‍ 15 വര്‍ഷം വരെയാണ് ഇവരുടെ തടവ്. ഇവര്‍ക്ക് 13 മില്യന്‍ ദിര്‍ഹം പിഴയും ചുമത്തി. സ്വകാര്യ ഗോഡൗണുകള്‍ സ്ഥാപിച്ചതിനും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ സാമഗ്രികളും സൂക്ഷിച്ചതിനും ഈ ഉല്‍പ്പന്നങ്ങളുടെ എക്സ്പയറി തീയതി തിരുത്തി വില്‍പ്പന നടത്തിയതുമാണ് കേസ്. പ്രധാന വിവരങ്ങളും കാലാവധിയും തിരുത്തിയ പ്രതികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് നല്‍കിയത്. ഓര്‍ഗാനിക് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ തെറ്റായ ഇവര്‍ നല്കി. ഇത് ആളുകളുടെ ആരോഗ്യത്തിനും ജീവനും അപകടമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.
Read Also - പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ അപ്രതീക്ഷിത സംഭവം! ഞെട്ടി യാത്രക്കാര്‍, ഡോര്‍ തുറന്ന് ചാടി യുവാവ്
എക്സ്റേ സ്കാൻ, എസ് യുവി കാറിൻറെ ബംബറില്‍ രഹസ്യ അറ, ചുരുളഴിഞ്ഞത് ഗുരുതര കുറ്റം
അബുദാബി: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി പിടികൂടി. എസ് യു വി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ രണ്ടടി നീളമുള്ള ചെറിയ പെട്ടികളിലാണ് ഇവര്‍ ഒളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തി വഴിയാണ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയത്.
കാറുകളുടെ പിന്‍ഭാഗത്ത് പെട്ടെന്ന് നോക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചത്. എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്കാന്‍ ചെയ്തപ്പോള്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ഗുരുതര കുറ്റകൃത്യം പുറത്തായത്. രഹസ്യ അറകള്‍ പൊളിച്ച് പ്രതികളെ പിടികൂടുന്ന വീഡിയോ അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. പ്രതികളുടെ കൈവശം രേഖകളോ ഐഡന്റിറ്റി കാര്‍ഡുകളോ ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം കാറുകളുടെ ഡ്രൈവര്‍മാരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
നുഴഞ്ഞുകയറ്റം വളരെ ഗൗരവത്തിലാണ് ഷാർജ കസ്റ്റംസ് പരിഗണിക്കുന്നതെന്ന് വകുപ്പ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹീം അൽ റഈസി പറഞ്ഞു. വളരെ വേഗത്തിൽ വളരുന്ന കരുത്തുറ്റ സമ്പദ് വ്യവസ്ഥയെന്നതാണ് യു.എ.ഇയെ ഇത്തരക്കാര്‍ ലക്ഷ്യമാക്കുന്നതിന് കാരണം. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ തരത്തിലുള്ള നുഴഞ്ഞുകയറ്റവും ഒഴിവാക്കുന്നതിന് ഷാർജ കസ്റ്റംസ് ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam