അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോ​ഗോ

Published : Mar 28, 2025, 12:38 PM IST
അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോ​ഗോ

Synopsis

ഇം​ഗ്ലീഷ് അക്ഷരമായ`ഡി'യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്

ദുബൈ: യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ് അക്ഷരമായ`ഡി'യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്. 

അതേസമയം, കറൻസിയുടെ ഡിജിറ്റൽ പതിപ്പിന്റെ ലോ​ഗോയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ദിർഹത്തിൽ രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വ‍ൃത്താകൃതിയിലുള്ള രൂപവും ഉണ്ട്. ദേശീയ കറൻസിയുടെ ആ​ഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോ​ഗോയിലെ ചിഹ്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അറബിക് കാലി​ഗ്രഫിയിലെ ഘടകങ്ങളും ലോ​ഗോ രൂപകൽപ്പനയിൽ പ്രകടമാണ്. 

1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആ​ഗോള സാമ്പത്തിക രം​ഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറുകയായിരുന്നു. ഈ വർഷം അവസാനത്തോടെ ദിർഹം ലോ​ഗോ ഓദ്യോ​ഗികമായി നിലവിൽ വരുമെന്നാണ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.   

read more: ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കി, താമസസ്ഥലത്ത് വീണുകിടക്കുന്ന നിലയിൽ പ്രവാസി മലയാളി, ജീവൻ രക്ഷിക്കാനായില്ല
കുവൈത്തിലെ സുബിയ പവർ പ്ലാന്റിൽ തീപിടിത്തം, വൈദ്യുതി-ജല വിതരണം സാധാരണ നിലയിൽ