
അബുദാബി: ഈ സാമ്പത്തിക വര്‍ഷം യുഎഇ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.6 ശതമാനമായിരിക്കും യുഎഇയുടെ സാമ്പത്തിക വളര്‍ച്ച. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നേരത്തെ ഈ വര്‍ഷം ജൂലൈയിലെ വിലയിരുത്തലനുസരിച്ച് 5.4ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്ന വളര്‍ച്ചാനിരക്ക്. എന്നാല്‍ എണ്ണ ഉല്‍പാദനത്തിലെ വര്‍ധനവും, എണ്ണയിതര മേഖലകളിലെ മികച്ച പ്രകടനവുമാണ് വളര്‍ച്ചാ നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ വന്‍ കുതിച്ച് ചാട്ടമാണ് എണ്ണയിതര വരുമാനത്തില്‍ യുഎഇയ്ക്ക് ഗുണകരമായത്. 3.8 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം യുഎഇയുടെ സാമ്പത്തിക വളര്‍ച്ച.
Read also: ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ; പുരോഹിതര്‍ക്കും വീസ ലഭിക്കും
പുതുവര്‍ഷാരംഭം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ പുതുവര്‍ഷപ്പിറവി പ്രമാണിച്ച് ജനുവരി ഒന്നിന് സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങള്‍ സംബന്ധിച്ച് യുഎഇ ക്യാബിനറ്റ് കൈക്കൊണ്ട തീരുമാനം അനുസരിച്ചാണ് അവധി.
Read also: ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ പ്രവാസി മെക്കാനിക്കിന് മുകളില്‍ കാര്‍ വീണ് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ