Asianet News MalayalamAsianet News Malayalam

ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ പ്രവാസി മെക്കാനിക്കിന് മുകളില്‍ കാര്‍ വീണ് ദാരുണാന്ത്യം

മെക്കാനിക് കാറിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം ഡ്രൈവര്‍ കാറിന്റെ ആക്‌സിലേറ്റര്‍ ചവിട്ടി. തുടര്‍ന്ന് മുന്നോട്ട് കുതിച്ച വാഹനം മെക്കാനിക്കിന് മുകളിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.

Car mechanic died in uae after car fell on him
Author
First Published Dec 20, 2022, 2:25 PM IST

ഷാര്‍ജ: ഷാര്‍ജയില്‍ ദേഹത്തേക്ക് കാര്‍ വീണ് മെക്കാനിക്ക് മരിച്ചു. ഷാര്‍ജയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഷാര്‍ജ പൊലീസ് കേസില്‍ അന്വേഷണം നടത്തുകയാണ്.

ഇന്‍ഡസ്ട്രിയല്‍ ഏരിയ 3ലാണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നത്. 39കാരനായ ബംഗ്ലാദേശി മെക്കാനിക്കാണ് മരിച്ചത്. മെക്കാനിക് കാറിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം ഡ്രൈവര്‍ കാറിന്റെ ആക്‌സിലേറ്റര്‍ ചവിട്ടി. തുടര്‍ന്ന് മുന്നോട്ട് കുതിച്ച വാഹനം മെക്കാനിക്കിന് മുകളിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്ത് തന്നെ മെക്കാനിക്ക് മരിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മെക്കാനിക്കിന്റെ മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമ, വാഹനത്തിന്റെ ഡ്രൈവര്‍, അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

Read More -  ലോകകപ്പ് വിജയാഘോഷത്തിനിടെ ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി വനിത മരിച്ചു. 35കാരിയായ സിറിയന്‍ യുവതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീണതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

Read More - അമ്മയുടെ കാമുകന്റെ ക്രൂര പീഡനം; പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷാര്‍ജ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി യുവതിയുടെ ഭര്‍ത്താവിനെയും ദൃക്‌സാക്ഷികളെയും പൊലീസ് വിളിപ്പിച്ചിരുന്നു. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനാണ് സംഭവം അന്വേഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios