ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ; പുരോഹിതര്‍ക്കും വീസ ലഭിക്കും

By Web TeamFirst Published Dec 21, 2022, 10:11 PM IST
Highlights

പ്രാദേശിക ഭരണകൂടത്തിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമായിരിക്കും പുരോഹിതര്‍ക്ക് ഗോൾഡന്‍ വീസ അനുവദിക്കുക. 

അബുദാബി: ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇയില്‍ ജോലിയുള്ള വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലയിലെ വിദഗ്ദര്‍ക്ക് ഇനി മുതല്‍ ഗോൾഡന്‍ വീസക്ക് അപേക്ഷിക്കാം. ഇതിനു പുറമേ പുരോഹിതര്‍ക്കും പുതിയതായി ഗോൾഡന്‍ വീസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമായിരിക്കും പുരോഹിതര്‍ക്ക് ഗോൾഡന്‍ വീസ അനുവദിക്കുക. വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള വിദഗ്ദര്‍  ഗോൾഡന്‍ വീസക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാര്‍ശ കത്തുകൾ ലഭ്യമാക്കണം.

Read also: പ്രവാസികള്‍ക്ക് തിരിച്ചടി; ഒരു തൊഴില്‍ മേഖല കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

ദുബൈയില്‍ ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.  151,600 ഗോള്‍ഡന്‍ വിസകളാണ് ഇതുവരെ അനുവദിച്ചത്. 

ആരോഗ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ ബിസിനസുകാരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അവരുടെ ആശ്രിത വിസയിലുള്ളവരും ഉള്‍പ്പെടും. നിരവധി ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നതിനാലാണ് പ്രവാസികള്‍ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഗോള്‍ഡന്‍ വിസയ്ക്ക് ലഭിച്ചത്.

ഈ വര്‍ഷം 1.5 കോടി എന്‍ട്രി റെസിഡന്‍സി പെര്‍മിറ്റുകളാണ് അതോറിറ്റി നല്‍കിയിട്ടുള്ളതെന്നും 2020-21 കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനയാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എമിറേറ്റിലെ താമസക്കാരുടെ എണ്ണം വര്‍ധിച്ചതായാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

Read also: സൗദിയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ചുമത്തിയ പിഴ 15 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കേസ്

click me!