പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം; ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

Published : Feb 15, 2025, 11:06 AM ISTUpdated : Feb 15, 2025, 11:10 AM IST
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം; ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

Synopsis

പുതിയ തീരുമാനം പ്രാബല്യത്തിലായതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ഓൺ അറൈവല്‍ വിസ സൗകര്യം ലഭിക്കും. 

അബുദാബി: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും. 

ഇതോടെ കൂടുതല്‍ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുക. നേരത്തേ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയുടെ ഓൺ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്.

Read Also -  ജര്‍മ്മനിയിലേക്ക് പറക്കണോ? ഒഴിവുകളിലേക്ക് നോർക്ക വഴി റിക്രൂട്ട്മെന്‍റ്, ഇപ്പോൾ അപേക്ഷിക്കാം

ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ താമസ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് ഫെബ്രുവരി 13 മുതല്‍ യുഎഇയിലേക്കുള്ള പ്രവേശന പോയിന്‍റുകളില്‍ വിസ ഓൺ അറൈവല്‍ സൗകര്യം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേഘങ്ങൾക്കിടയിൽ ഒഴുകി നടന്ന് ദുബായ് ഫ്രെയിം, മഞ്ഞുപുതച്ച് നഗരം, മനോഹരമായ ആകാശദൃശ്യങ്ങൾ പങ്കുവെച്ച് ശൈഖ് ഹംദാൻ
18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം, ദേശീയ സൈനിക സേവന നിയമം പരിഷ്കരിച്ച് കുവൈത്ത്