യുഎഇയില്‍ 1,409 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

Published : Jul 17, 2022, 06:50 PM ISTUpdated : Jul 17, 2022, 06:51 PM IST
 യുഎഇയില്‍ 1,409 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

Synopsis

രാജ്യത്ത് ചികിത്സയിലായിരുന്ന 1,434  കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,409 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 1,434  കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 258,194 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

Read More: ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവം; ഡിജിസിഎ അന്വേഷണം നടത്തും

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 973,416 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 953,694 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,397 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

 

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായത് വന്‍ കതിച്ചുചാട്ടം

ദുബൈ: ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലും വലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഇപ്പോള്‍. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍. ആഡംബര ഏരിയകളിലാണ് ഉയര്‍ന്ന മൂല്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്നത്. പാം ജുമൈറയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ നടന്ന മൂന്ന് ഇടപാടുകളിലൂടെ 170 കോടിയിലധികം രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട്.

വില്ലകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും കൂട്ടത്തില്‍ ഉയര്‍ന്ന മൂല്യത്തിനുള്ള ഇടപാട് നടന്നത് ബുര്‍ജ് ഖലീഫയിലാണ്. ഒരു അപ്പാര്‍ട്ട്മെന്റ് മാത്രം 1400 കോടിയിലധികം രൂപയ്‍ക്ക് ഇവിടെ വിറ്റുപോയി.  ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള ആകര്‍ഷണങ്ങളും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 20 ലക്ഷം ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള വസ്‍തു സ്വന്തമായിട്ടുള്ളവര്‍ 10 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയ്‍ക്ക് യോഗ്യത നേടും. പല റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും ഇത്തരത്തില്‍ സൗജന്യ ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള ഓഫറുകളും മുന്നോട്ടുവെയ്‍ക്കുന്നുണ്ട്. നാല്‍പത് ശതമാനത്തോളം ഉപഭോക്താക്കളും ഗോള്‍ഡന്‍ വിസ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് തയ്യാറാവുന്നുമുണ്ടെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അനുഭവം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു
പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം