യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനം പൂര്‍ത്തിയായി

By Web TeamFirst Published Jul 17, 2022, 5:12 PM IST
Highlights

ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങളുടെയും തലവന്മാരും ജോ ബൈഡനും ഉച്ചകോടിയില്‍ പങ്കെടുത്തു. മധ്യപൗരസ്ത്യ മേഖലയിലുണ്ടാവുന്ന എല്ലാ തന്ത്രപ്രധാന വിഷയങ്ങളിലും യു.എസിന്റെ ഇടപെടലുണ്ടാവും.

റിയാദ്: അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ജോ ബൈഡന്റെ രണ്ടുദിവസത്തെ സൗദി സന്ദര്‍ശനം പൂര്‍ത്തിയായി. സുരക്ഷയും വികസനവും എന്ന വിഷയത്തില്‍ ജിദ്ദയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം പര്യടന പരിപാടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകീട്ടോടെ ജോ ബൈഡന്‍ അമേരിക്കയിലേക്ക് മടങ്ങി. ഇറാന്‍ മധ്യപൗരസ്ത്യ മേഖലയില്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചാണ് അമേരിക്കയും അറബ്-ഗള്‍ഫ് രാജ്യങ്ങളും പങ്കെടുത്ത ജിദ്ദ ഉച്ചകോടി അവസാനിച്ചത്.

ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങളുടെയും തലവന്മാരും ജോ ബൈഡനും ഉച്ചകോടിയില്‍ പങ്കെടുത്തു. മധ്യപൗരസ്ത്യ മേഖലയിലുണ്ടാവുന്ന എല്ലാ തന്ത്രപ്രധാന വിഷയങ്ങളിലും യു.എസിന്റെ ഇടപെടലുണ്ടാവും. ഇറാന്‍ ആണവായുധം സംഭരിക്കുന്നതിനെ തടയാന്‍ ജാഗ്രത പാലിക്കും. സൗദിയുടെ എണ്ണ ഉത്പാദനം പ്രതിദിനം 13 ദശലക്ഷം ബാരലാക്കി ഉയര്‍ത്തി. യമനിലെ യു.എന്‍ മധ്യസ്ഥ വെടിനിര്‍ത്തല്‍ തുടരാനുള്ള തീരുമാനുള്ള തീരുമാനവും ചര്‍ച്ചകളിലുണ്ടായി. യമനിലേക്ക് ഇനി സൗദി ആക്രമണം ഉണ്ടാകില്ല.

യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡന്‍

വെടിനിര്‍ത്തല്‍ തുടരും. ഏഴു വര്‍ഷത്തിന് ശേഷം ആദ്യമായി സന്‍ആയില്‍ നിന്ന് അമ്മാനിലേക്കും കെയ്റോയിലേക്കും നേരിട്ടുള്ള വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനും സൗദി സഹായിക്കും. യമനിലെ സെന്‍ട്രല്‍ ബാങ്കിലേക്ക് സൗദിയും യു.എ.ഇയും സംയുക്തമായി 2,000 കോടി ഡോളര്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ ജോ ബൈഡന്‍ സ്വാഗതം ചെയ്തു.

ജമാൽ ഖഷോഗി കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു: ജോ ബൈഡൻ

സൗദിയും അമേരിക്കയും വിവിധ മേഖലകളില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയും അമേരിക്കയും വിവിധ മേഖലകളിലെ സഹകരണത്തിന് 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനവേളയിലാണ് സൗദി മന്ത്രിമാര്‍ അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്.

ഊര്‍ജം, നിക്ഷേപം, ബഹിരാകാശം, വാര്‍ത്താ വിനിമയം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തിനാണ് കരാറുകളില്‍ ഒപ്പുവെച്ചത്. പുതിയ കരാറുകളുടെ ഭാഗമായി സൗദിയും യുഎസും പരസ്പര നിക്ഷേപവും നടത്തും. 18 കരാറുകളില്‍ 13ഉം നിക്ഷേപ മന്ത്രാലയവുമായാണ്. ഇവ അമേരിക്കയിലെ പ്രമുഖ കമ്പനികളുമായി സൗദി ഊര്‍ജ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ജുബൈല്‍-യാംബു റോയല്‍ കമ്മീഷനുകള്‍ എന്നിവയാണ് ഒപ്പുവെച്ചത്.

ബോയിങ് എയ്‌റോസ്‌പേസ്, റേതിയോണ്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ്, മെഡ്‌ട്രോണിക് കോര്‍പ്പറേഷന്‍, ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക്‌സ്, ഹൈല്‍ത്ത് കെയര്‍ മേഖലയിലെ ഇക്വിയ എന്നീ കമ്പനികളും ഇവയില്‍പ്പെടുന്നു. യുഎസ് ബഹിരാകാശ ഏജന്‍സി നാസയുമായി സൗദി ബഹിരാകാശ അതോറിറ്റി ചന്ദ്രനിലും ചൊവ്വയിലും പര്യവേഷണം ചെയ്യുന്നതിനുള്ള ആര്‍ട്ടിമെസ് കരാറില്‍ ഒപ്പുവെച്ചു. ഊര്‍ജം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉല്‍പ്പാദനം, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ മറ്റ് പ്രമുഖ അമേരിക്കന്‍ കമ്പനികളുമായും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.  

click me!