
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,388 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,282 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 2,87,896 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,78,966 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,58,728 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,329 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,909 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ദുബൈ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ ചെയര്‍മാന്‍ ജോണ്‍ എം തോമസ് അന്തരിച്ചു
ദുബൈ: ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജോണ്‍ എം തോമസ് (79) അന്തരിച്ചു. പത്തനംതിട്ട തിരുവല്ല വാളക്കുഴി, ചക്കുത്തറ മച്ചത്തില്‍ കുടുംബാംഗമാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ന് രാവിലെയും അദ്ദേഹം സ്‍കൂളിലെത്തിയിരുന്നു. അന്നമ്മയാണ് ഭാര്യ. മക്കള്‍ വിന്‍ജോണ്‍, വില്‍സി. മരുമക്കള്‍ - രേണു, റീജോ.
എഴുപതുകളില്‍ തന്നെ യുഎഇയില്‍ എത്തിയ അദ്ദേഹം 1979ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപിച്ചത്. ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് ജോണ്‍ എം തോമസിന്റെ വിയോഗമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി പ്രതികരിച്ചു. പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്‍കൂളിനെ മുന്നോട്ട് നയിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്‍കൂള്‍ ഒരിക്കലും ഒരുൂ ബിസിനസായിരുന്നില്ല. കുട്ടികളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. സ്കൂളിലെ ഫീസ് സാധ്യമാവുന്നത്ര കുറയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഒരു കുട്ടിയുടെയും പഠനത്തിന് മുടക്കം വരരുതെന്ന നിര്‍ബന്ധത്തോടെ എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഫീസിളവ് നല്‍കി. സ്‍കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ജോണ്‍ എം തോമസെന്നും അദ്ദേഹം അനുസ്‍മരിച്ചു.
Read also: പക്ഷാഘാതം ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു
ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം സനാഇയിലെ സർവിസ് സ്റ്റേഷനുകളിലൊന്നിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് ഇവിടെ ഉറങ്ങിക്കിടന്ന തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) മരിച്ചത്.
സർവീസ് സ്റ്റേഷനിൽ അഗ്നിബാധയുണ്ടായ സമയത്ത്അവിടെ 18 പേരുണ്ടായിരുന്നെന്നും റോബർട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു. നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയിട്ടാണ് കൂടെയുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതത്രെ. ദീർഘകാലം സൗദിയിലുണ്ടായിരുന്ന റോബർട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ.
Read also: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam