Asianet News MalayalamAsianet News Malayalam

പക്ഷാഘാതം ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു

റിയാദിലും ജിദ്ദയിലും ദമ്മാമിലും കെ.എം.സി.സി, സമസ്ത ഇസ്‍ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. 

malayali social worker who was under treatment after a stroke died in Saudi Arabia
Author
Riyadh Saudi Arabia, First Published Jul 20, 2022, 10:51 PM IST

റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തകനായ മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി. ഹനീഫ (54) ആണ് റിയാദ് ശുമേസി ജനറൽ ആശുപത്രിയില്‍ മരിച്ചത്. റിയാദിലും ജിദ്ദയിലും ദമ്മാമിലും കെ.എം.സി.സി, സമസ്ത ഇസ്‍ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: സുബൈദ. മക്കള്‍: ശബീല്‍, സിബില. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.

Read also: ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളി മരിച്ചു

പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി
റിയാദ്: പ്രസവത്തോടനുബന്ധിച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യം കാരണമായി സൗദി അറേബ്യയില്‍ മരിച്ച മലയാളി നഴ്‍സിന്റെ മൃതദേഹം ഖബറടക്കി. ബുറൈദ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സുൽത്താൻ കാർഡിയാക് സെന്ററിൽ ജോലി ചെയ്തിരുന്ന കൊല്ലം പത്തനാപുരം മാലൂർ കോളജിന് സമീപം അനീഷാ മൻസിലിൽ നാസിമുദ്ദീന്റെ മകൾ അൻസി ഫാത്തിമയാണ് (31) മരിച്ചത്.

ഉനൈസ മുറൂജ് മഖ്‍ബറയിലാണ് മൃതദേഹം ഖബറടക്കിയത്. ഈ മാസം നാലിനാണ് ആൻസിയെ ആദ്യ പ്രസവത്തിനായി ബുറൈദ മാതൃശിശുകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സിസേറിയന് വിധേയയാക്കിയ ഇവർക്ക് പിറ്റേദിവസം പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയും ഉനൈസ കിങ് സഊദ്  ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആൺകുഞ്ഞായിരുന്നു ഇവർക്ക്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഈ മാസം 10ന് മരണം സംഭവിച്ചു. ഭർത്താവ് സനിത് അബ്ദുൽ ഷുക്കൂർ സൗദിയിലുണ്ട്.

Read also:  നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി തിരുളാംകുന്നുമ്മല്‍ ടി.കെ ലത്തീഫിന്റെ മൃതദേഹമാണ് അബഹ ത്വാഇഫ് റോഡിലുള്ള ശൂഹത്ത് മഖ്‍ബറയില്‍ ഖബറടക്കിയത്.

ജൂലൈ ഏഴിന് അബഹയിലുണ്ടായ വാഹനാപകടത്തിലാണ് ടി.കെ ലത്തീഫ് മരിച്ചത്. അബഹയിലെ അല്‍ - അദഫ് സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ - സജ്ന. മക്കള്‍ - റമിന്‍ മുഹമ്മദ്, മൈഷ മറിയം. 

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഹനീഫ മഞ്ചേശ്വരം, മുനീര്‍ ചക്കുവള്ളി, ലത്തീഫിന്റെ സഹോദരന്‍ ഷെമീര്‍, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ക്കൊപ്പം ലത്തീഫിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.

Read also: ‘സിം’ എടുക്കാൻ തിരിച്ചറിയല്‍ രേഖ കൊടുത്തു കേസിൽ കുടുങ്ങി; ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ പ്രവാസി

Follow Us:
Download App:
  • android
  • ios