മൂന്നാഴ്ചയോളമായി ശിവദാസൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഉനൈസ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദമ്മാമിൽ ജോലിചെയ്യുന്ന മകൻ ഇവിടെയെത്തി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടെ അൽഖസീം വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി. 

റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ച കൊല്ലം ഓച്ചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങൻകുളങ്ങര കണ്ണമത്ത് തറയിൽ വീട്ടിൽ ശിവദാസന്റെ (62) മൃതദേഹമാണ് റിയാദിൽ നിന്ന് മുംബൈ വഴി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്. 

ഉനൈസ കെ.എം.സി.സിയാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നാഴ്ചയോളമായി ശിവദാസൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഉനൈസ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദമ്മാമിൽ ജോലിചെയ്യുന്ന മകൻ ഇവിടെയെത്തി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടെ അൽഖസീം വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി. 

ഉടനെ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സൽമാൻ കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉനൈസ ആശുപത്രിയിൽ ചികിത്സ നടത്തിയത് മുതൽ മൃതദേഹം നാട്ടിലയക്കുന്നത് വരെയുള്ള കാര്യങ്ങൾ നിർവഹിച്ചത് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയാണ്. സലാം നിലമ്പൂർ രേഖകൾ ശരിപ്പെടുത്താൻ രംഗത്തുണ്ടായിരുന്നു. മകൻ ഷിബു മൃതദേഹത്തെ അനുഗമിച്ചു. ഭാര്യ: രാധ (വസന്ത കുമാരി), മകൾ: മിന്നു ദാസ്.

Read also: ഗൾഫിനോട് മലയാളിയുടെ പ്രിയം കുറയുന്നു, കുടിയേറുന്നവരുടെ എണ്ണം എട്ടിൽ ഒന്നായി; പ്രവാസി പണം പകുതിയായി

നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി തിരുളാംകുന്നുമ്മല്‍ ടി.കെ ലത്തീഫിന്റെ മൃതദേഹമാണ് അബഹ ത്വാഇഫ് റോഡിലുള്ള ശൂഹത്ത് മഖ്‍ബറയില്‍ ഖബറടക്കിയത്.

ജൂലൈ ഏഴിന് അബഹയിലുണ്ടായ വാഹനാപകടത്തിലാണ് ടി.കെ ലത്തീഫ് മരിച്ചത്. അബഹയിലെ അല്‍ - അദഫ് സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ - സജ്ന. മക്കള്‍ - റമിന്‍ മുഹമ്മദ്, മൈഷ മറിയം. 

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഹനീഫ മഞ്ചേശ്വരം, മുനീര്‍ ചക്കുവള്ളി, ലത്തീഫിന്റെ സഹോദരന്‍ ഷെമീര്‍, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ക്കൊപ്പം ലത്തീഫിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.

Read also: ‘സിം’ എടുക്കാൻ തിരിച്ചറിയല്‍ രേഖ കൊടുത്തു കേസിൽ കുടുങ്ങി; ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ പ്രവാസി