
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,522 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read also: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
രാജ്യത്ത് ചികിത്സയിലായിരുന്ന 1,475 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 1,56,396 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
Read also: പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,67,597 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,47,677 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,595 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read also: യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം
യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. വരും കാലത്തേക്കുള്ള യുഎഇയുടെ സ്വപ്നങ്ങളും പദ്ധതികളും രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടും പ്രസിഡന്റ് പങ്കുവെയ്‍ക്കുമെന്നാണ് സൂചന.
യുഎഇ സമയം വൈകുന്നേരം ആറ് മണിക്കാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് രാജ്യത്തോട് സംസാരിക്കുന്നത്. യുഎഇയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ ചാനലുകളും പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യും. രാജ്യത്ത് പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സ്വീകരിച്ചിരുന്നു. കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കണമെന്നും അതുവഴി സമൂഹത്തിലും ലോകത്തും ഗുണപരമായ മാറ്റങ്ങളുണ്ടാക്കണമെന്നുമാണ് പ്രസിഡന്റ് അവരോട് ആവശ്യപ്പെട്ടത്. മികവ് തെളിയിച്ച ഈ വിദ്യാര്‍ത്ഥികളാണ് ഭാവിയിലേക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ നിക്ഷേപമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ യുഎഇ പ്രസിഡന്റും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇക്കഴിഞ്ഞ മേയ് 13ന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുത്തത്. നേരത്തെ 2005 മുതല്‍ അദ്ദേഹം യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടര്‍ പദവി വഹിച്ചുവരികയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam