പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. 

അബുദാബി: യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. അബുദാബി അല്‍ സൈഹ ഏരിയയിലാണ് ബുധനാഴ്ച തീപിടുത്തമുണ്ടായതെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.

പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളെ മാത്രമേ വിവരങ്ങള്‍ക്കായി ആശ്രയിക്കാവൂ എന്നും അബുദാബി പൊലീസ് അറിയിച്ചു. അപകടം സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Scroll to load tweet…

യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. വരും കാലത്തേക്കുള്ള യുഎഇയുടെ സ്വപ്നങ്ങളും പദ്ധതികളും രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടും പ്രസിഡന്റ് പങ്കുവെയ്‍ക്കുമെന്നാണ് സൂചന.

യുഎഇ സമയം വൈകുന്നേരം ആറ് മണിക്കാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് രാജ്യത്തോട് സംസാരിക്കുന്നത്. യുഎഇയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ ചാനലുകളും പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യും. രാജ്യത്ത് പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സ്വീകരിച്ചിരുന്നു. കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കണമെന്നും അതുവഴി സമൂഹത്തിലും ലോകത്തും ഗുണപരമായ മാറ്റങ്ങളുണ്ടാക്കണമെന്നുമാണ് പ്രസിഡന്റ് അവരോട് ആവശ്യപ്പെട്ടത്. മികവ് തെളിയിച്ച ഈ വിദ്യാര്‍ത്ഥികളാണ് ഭാവിയിലേക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ നിക്ഷേപമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read also: സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ