
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ സർവ്വീസിന് ഫീസ് വർദ്ധിപ്പിച്ചതായി സൗദി ഉംറ കമ്പനികൾ ഇന്ത്യൻ ഉംറ സർവ്വീസ് കമ്പനികളെ അറിയിച്ചു. നിലവിലുള്ള ഫീസിനൊപ്പം 250 റിയാലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, ആവർത്തിച്ച് ഉംറ നിർവ്വഹിക്കുന്നവർക്കുള്ള രണ്ടായിരം റിയാൽ ഫീസ് ഹജ്ജ് ഉംറ മന്ത്രാലയം പിൻവലിച്ചു.
നിലവിൽ ഇന്ത്യയിൽ നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്പോർട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു നിരക്ക്. ഇത് 300 റിയാലാക്കിയാണ് ഹജ്ജ് ഉംറ മന്ത്രാലയം വർദ്ധിപ്പിച്ചത്. ഇതോടൊപ്പം സേവന നികുതി കൂടിയാകുമ്പോൾ 500 റിയാലാകും ഫീസ്. നേരത്തെ ഇത് 250 റിയാലായിരുന്നു.
കൂടാതെ തീർത്ഥാടകരുടെ വിമാന നിരക്കുകൂടിയാകുമ്പോൾ നിരക്ക് കൂടും. ഈ വർഷം മുതൽ ഉംറ സർവ്വീസ് പൂർണ്ണമായും ഓൺലൈനായി നടക്കുന്നതിനാൽ തീർത്ഥാടകരുടെ സൗദിയിലെ താമസ - യാത്രാ ചെലവുകൾ ഉംറ കമ്പനികൾ നേരത്തെ ഓൺലൈനായി അടയ്‌ക്കേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam