Union Coop : ഫ്രഞ്ച് റീട്ടെയില്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ച് യൂണിയന്‍ കോപ്

Published : Dec 13, 2021, 06:39 PM ISTUpdated : Dec 13, 2021, 06:41 PM IST
Union Coop : ഫ്രഞ്ച് റീട്ടെയില്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ച് യൂണിയന്‍ കോപ്

Synopsis

യൂണിയന്‍ കോപിനെ പ്രതിനിധീകരിച്ച്, സ്ട്രാറ്റജി, ഇന്നൊവേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി, സ്ട്രാറ്റജി, ഇന്നൊവേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡാരിന്‍ അവിദ, ട്രേഡ് ഡെവലപ്‌മെന്റ് സെക്ടര്‍ മാനേജര്‍ സന ഗുല്‍, അല്‍ വര്‍ഖ ശാഖയിലെ സീനിയര്‍ ഷോറൂം സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

ദുബൈ: യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop), റീട്ടെയില്‍ ബ്രാന്‍ഡുകളായ ഇ ലെക്ലേര്‍ക്, സിസ്റ്റം യു, മറ്റ് ഫ്രഞ്ച് സംരഭകര്‍ എന്നിവരുള്‍പ്പെടുന്ന ഫ്രഞ്ച് എഫ് ആന്‍ഡ് ബി റീട്ടെയില്‍ പ്രതിനിധികളെ സ്വീകരിച്ചു.  ഹൈഡ്രോപോണിക് അഗ്രികള്‍ച്ചര്‍ മെക്കാനിസത്തെ കുറിച്ച് അറിയുക, പച്ചക്കറികള്‍ വളര്‍ത്തുന്നതില്‍ കോ ഓപ്പറേറ്റീവ് സ്വീകരിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുക, പ്രാദേശിക വിപണികളിലെ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ മനസ്സിലാക്കുക എന്നിവയാണ്  യൂണിയന്‍ കോപ് സന്ദര്‍ശനത്തിലൂടെ പ്രതിനിധിസംഘം ലക്ഷ്യം വെക്കുന്നത്. ഇതിന് പുറമെ അനുഭവങ്ങള്‍ കൈമാറാനും റീട്ടെയില്‍ മേഖലയില്‍ കോ ഓപ്പറേറ്റീവ് പിന്തുടരുന്ന നൂതന രീതികള്‍ പങ്കുവെക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.   

യൂണിയന്‍ കോപിനെ പ്രതിനിധീകരിച്ച്, സ്ട്രാറ്റജി, ഇന്നൊവേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി, സ്ട്രാറ്റജി, ഇന്നൊവേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡാരിന്‍ അവിദ, ട്രേഡ് ഡെവലപ്‌മെന്റ് സെക്ടര്‍ മാനേജര്‍ സന ഗുല്‍, അല്‍ വര്‍ഖ ശാഖയിലെ സീനിയര്‍ ഷോറൂം സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

യാഖൂബ് അല്‍ ബലൂഷി, സന ഗുല്‍, മുഹമ്മദ് അബ്ബാസ് എന്നിവര്‍ യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ച് വിശദമാക്കി കൊണ്ട് പ്രതിനിധി സംഘത്തിനൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റ് ചുറ്റിക്കണ്ടു. ഫുഡ് റീട്ടെയ്‌ലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനസ് സര്‍വീസസ്, റീട്ടെയില്‍ രംഗത്തെ എക്‌സ്പാന്‍ഷന്‍ സ്ട്രാറ്റജിയും ഡിജിറ്റല്‍ പരിഹാരങ്ങളും എന്നീ മേഖലകളില്‍ നടപ്പിലാക്കി മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇവര്‍ വിശദീകരിച്ചു. യൂണിയന്‍ കോപിന്റെ റീട്ടെയില്‍ വ്യാപാര സംസ്‌കാരത്തെ കുറിച്ച് നിരവധി അറിവുകള്‍, ഹൈഡ്രോപോണിക്‌സ്, അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍ കോപ് ഫാം കൈകാര്യം ചെയ്യുന്ന രീതികള്‍ എന്നിവ പ്രതിനിധി സംഘത്തിന് മനസ്സിലാക്കി കൊടുത്തതിന് പുറമെയാണിത്. യൂണിയന്‍ കോപ് സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി, വരും കാലത്ത് രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണത്തിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

യൂണിയന്‍ കോപ്, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെയും റീട്ടെയില്‍ വ്യാപാര രംഗത്ത് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തി കൊണ്ട് പിന്തുടരുന്ന രീതികളെയും ഫ്രഞ്ച് പ്രതിനിധി സംഘം പ്രശംസിച്ചു. ഊഷ്മളമായ സ്വീകരണത്തിനും മികച്ച സേവനങ്ങള്‍ അടുത്തറിയാനുള്ള അവസരത്തിനും യൂണിയന്‍ കോപ് ഫാം, പ്രവര്‍ത്തനങ്ങള്‍, ഡെലിവറി സംവിധാനങ്ങള്‍, വ്യാപാരത്തിന് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകള്‍, പ്രൊമോഷനുകള്‍, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഷോറൂമില്‍ ചിട്ടയായി ക്രമീകരിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവ കാണാനും മനസ്സിലാക്കാനും നല്‍കിയ അവസരത്തിനും പ്രതിനിധി സംഘം നന്ദി അറിയിച്ചു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി