റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചാൽ 100 കുവൈത്ത് ദിനാർ വരെ പിഴ

Published : Mar 04, 2025, 03:39 PM IST
റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചാൽ 100 കുവൈത്ത് ദിനാർ വരെ പിഴ

Synopsis

റമദാനിൽ പരസ്യമായി നോമ്പ് മുറിക്കുന്നത് 100 ദിനാർ വരെ പിഴ ലഭിക്കാൻ കാരണമാണ്. 

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കുവൈത്ത്. ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക അല്ലെങ്കിൽ പുകവലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുവൈത്തിലും മറ്റ് പല ഇസ്ലാമിക രാജ്യങ്ങളിലും ഗുരുതരമായ കുറ്റകൃത്യമായാണ് ഇത് കണക്കാക്കുന്നത്. ഈ പ്രവൃത്തി ഇസ്ലാമിക തത്വങ്ങളെ ലംഘിക്കുക മാത്രമല്ല, റമദാൻ്റെ പവിത്രതയെ അവഹേളിക്കുന്നതിനാൽ സിവിൽ നിയമങ്ങളെയും ലംഘിക്കുന്നു.

റമദാനിൽ പരസ്യമായി നോമ്പ് മുറിക്കുന്ന ആർക്കും 100 ദിനാർ വരെ പിഴയോ ഒരു മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. പരസ്യമായി നോമ്പ് മുറിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷകൾ ബാധകമാണ്. ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പെടെ നിരവധി കോടതി വിധികളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Read Also -  മുടക്കമില്ലാതെ മുഴങ്ങുന്ന വെടിയൊച്ചകൾ; കുവൈത്ത് ഇന്നും തുടരുന്ന പാരമ്പര്യം, ഇഫ്താർ പീരങ്കിയുടെ ചരിത്രമിതാണ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി