‘വാറ്റ്’പിഴ ഒഴിവാക്കൽ നടപടി 2024 ജൂൺ 30 വരെ നീട്ടി

Published : Dec 31, 2023, 10:12 PM IST
‘വാറ്റ്’പിഴ ഒഴിവാക്കൽ നടപടി 2024 ജൂൺ 30 വരെ നീട്ടി

Synopsis

2023 ഡിസംബർ 31 തീരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധിയാണ് വീണ്ടും നീട്ടുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച ഈ സംരംഭത്തിലെ കാലാവധി നിരവധി തവണ നീട്ടി നൽകിയിരുന്നു.

റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവുകാലത്തിെൻറ സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. കൊവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ ലംഘൂകരിക്കുന്നതിനും സൽമാൻ രാജാവിെൻറ നിർദേശാനുസരണം സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് സംബന്ധമായ സാമ്പത്തിക പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം ആരംഭിച്ചത്.

 2023 ഡിസംബർ 31 തീരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധിയാണ് വീണ്ടും നീട്ടുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച ഈ സംരംഭത്തിലെ കാലാവധി നിരവധി തവണ നീട്ടി നൽകിയിരുന്നു. വ്യവസ്ഥകൾ പാലിക്കുന്ന നികുതിദായകർക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താനും അതിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് കൂടുതൽ സാവകാശം അനുവദിക്കുന്നത്. എല്ലാ നികുതി സംവിധാനങ്ങളിലും രജിസ്‌ട്രേഷനും നികുതിയൊടുക്കുന്നതിലും ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും വൈകിയതിനുള്ള പിഴകളും റിട്ടേൺ തിരുത്തിയതിനുള്ള പിഴയും ഈ ഇളവിെൻറ പരിധിയിൽ വരും. 

ഇലക്ട്രോണിക് ഇൻവോയ്‌സിങ്ങുമായി ബന്ധപ്പെട്ടതും മൂല്യവർധിത നികുതിയുടെ മറ്റ് പൊതു വ്യവസ്ഥകൾ സംബന്ധിച്ചതുമായ പിഴകളും ഇതിലുൾപ്പെടുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. എല്ലാ നികുതിദായകരോടും കാലാവധി നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.

Read Also - പെട്രോൾ ഡീസൽ വില കുറച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ, പുതുവത്സര സമ്മാനവുമായി യുഎഇ

സൗദി അറേബ്യയിൽ മഴയും മഞ്ഞുവീഴ്ചയും തുടരുന്നു

റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി മഴ തുടരുന്നു. വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയും. തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ റിയാദ് നഗരത്തിൽ പരക്കെ മഴ പെയ്തു. ഉച്ചക്ക് ശേഷമാണ് തോർന്നത്. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി. 

ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലുൾപ്പടെയാണ് മഴക്കൊപ്പം ആലിപ്പഴം വീണത്. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ് വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി. മക്ക മേഖലയിലാകെയും മസ്ജിദുൽ ഹറാമിലും വ്യാഴാഴ്ച ശക്തമായ മഴ പെയ്തു. മക്കയിലും ഖസീം, ഹാഇൽ, തബൂക്ക്, വടക്കൻ അതിർത്തിയിലെ മറ്റ് മേഖലകൾ, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും ശീതകാറ്റും മഴയും ആലിപ്പഴ വർഷവും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി