പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്.
അബുദാബി: യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.
ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളിലും സന്ദര്‍ശനത്തിന് അനുമതി
അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളില്‍ സന്ദര്‍ശനത്തിന് അനുമതി. ഇതോടെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കാനാകും. രാത്രി 10 മുതല്‍ രാവിലെ ഒമ്പത് വരെയാണ് സന്ദര്‍ശന സമയം.
ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൂറ ഈവനിങ് കള്‍ചറല്‍ ടൂര്‍സ് എന്ന പേരില്‍ രാത്രി സന്ദര്‍ശനം ആരംഭിച്ചത്. രാത്രിയിലെ യാത്ര എന്നാണ് സൂറ എന്ന അറബിക് പദത്തിന്റെ അര്‍ഥം. 14 ഭാഷകളില്‍ മള്‍ട്ടിമീഡിയ ഗൈഡ് ഡിവൈസ് സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം. അന്ധര്‍ക്കും ബധിരര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. 20 ദിര്‍ഹമാണ് പ്രവേശന ഫീസ്. wwws.zgmc.gov.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയും വെള്ളി രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയുമാണ് മറ്റു സന്ദർശന സമയം.
