
മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ദാഹിറയില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഫലജ് അല്‍ സുദൈരിയിന്‍ പ്രദേശത്ത് വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗത്തിന്റെ അഗ്നിശമനസേന അംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
Read More - പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യുഎഇയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജയിലെ ഒരു വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറില്‍ ഒരു സ്‌പെയര്‍ പാര്‍ട്‌സ് വെയര്‍ഹൗസില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ അല്‍ മിന, സംനാന്‍, അല്‍ നഹ്ദ സെന്ററുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Read More - ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്റെ ഉത്തരവ്; സ്വകാര്യ മേഖലയ്ക്കും ബാധകം
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്; ഒരാള്‍ക്ക് ഗുരുതര പരിക്ക്
മസ്‍കത്ത്: ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്‍ത്രീക്ക് ഗുരുതര പരിക്ക്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൌഷര്‍ വിലായത്തിലായിരുന്നു അപകടമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
ബൌഷര്‍ ഗവര്‍ണറ്റേറിലെ അല്‍ അന്‍സബ് ഏരിയയിലുള്ള ഒരു വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അപകടമുണ്ടായ വീട്ടിലുണ്ടായിരുന്ന സ്‍ത്രീക്ക് പരിക്കേറ്റു. ഇവര്‍ക്ക് സംഭവസ്ഥലത്തുവെച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam