Asianet News MalayalamAsianet News Malayalam

ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്റെ ഉത്തരവ്; സ്വകാര്യ മേഖലയ്ക്കും ബാധകം

88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്.

Oman Ruler announces official holidays for public and private sector in the country
Author
First Published Dec 7, 2022, 10:43 PM IST

മസ്‍കത്ത്: ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങള്‍ ഇവയാണ്
1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം - 1)
2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍ - 12)
3. ഇസ്റാഅ് മിഅ്റാജ് (അറബി മാസം റജബ് 27)
4. ദേശീയ ദിനം (നവംബര്‍ 18 - 19)
5. സുല്‍ത്താന്‍ രാജ്യത്തിന്റെ  അധികാരമേറ്റെടുത്ത ദിവസം (ജനുവരി 11)
6. ചെറിയ പെരുന്നാള്‍ (റമദാന്‍ മാസം 29 മുതല്‍ ശവ്വാല്‍ മൂന്നാം തീയ്യതി വരെ)
7. ബലി പെരുന്നാള്‍ (അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ)

Read also: വീണ്ടുമൊരു മലയാളിക്ക് യുഎഇയില്‍ ഭാഗ്യ സമ്മാനം; വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിലൂടെ കൈവന്നത് 7 കോടി

സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം
​​​​​​​തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച്  വര്‍ഷത്തെ ഹെഡ് നേഴ്‌സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് (www.norkaroots.org) വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 സൗദി റിയാല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10.  വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

Read also: സൗദിയിൽ 25 വയസ് പൂർത്തിയായ ആശ്രിത വിസയിലുള്ളവർ സ്പോൺസർഷിപ്പ് മാറ്റണം

Follow Us:
Download App:
  • android
  • ios