
അബുദാബി: വാഹനമോടിക്കുമ്പോൾ അശ്രദ്ധമായി ഓടവര്‍ടേക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. അബുദാബി പൊലീസിന്‍റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്.
ലെയിൻ മാറുമ്പോള്‍ ഡ്രൈവര്‍മാര്‍ വളരെയധികം ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. 51 സെക്കന്‍ഡുള്ള വീഡിയോയാണ് പൊലീസ് പങ്കുവെച്ചത്. വീഡിയോയിൽ ഒരു വാന്‍ കാറിലിടിച്ച് പല തവണ മറിയുന്നത് കാണാം. മൂന്ന് അപകടങ്ങളാണ് വീഡിയോയിലുള്ളത്. ഇതില്‍ നിരവധി കാറുകളും കൂട്ടിയിടിക്കുന്നുണ്ട്. ആദ്യത്തെ അപകടത്തിൽ, സിഗ്നൽ ഇടാതെ ഒരു വാഹനം മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് തിരിയുന്നതിനിടെ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സിഗ്നൽ ഇടാതെയാണ് ഈ വാഹനം കാറിനെ ഓവര്‍ടേക്ക് ചെയ്തത്.
മറ്റൊരു അപകടം സംഭവിച്ചതും അശ്രദ്ധമായ ഓവര്‍ടേക്കിങ് മൂലമാണ്. ഇടത് ലെയിനിലൂടെ വന്ന കാര്‍ മധ്യഭാഗത്തെ ലെയിനിലേക്ക് കയറി ഓവര്‍ടേക്ക് ചെയ്യാൻ് ശ്രമിച്ചതോടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. 600 ദിര്‍ഹമാണ് പിഴ ലഭിക്കുക. പെട്ടെന്ന് അശ്രദ്ധമായി വാഹനം തിരിക്കുന്നതിന് 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്‍റകളുമാണ് ശിക്ഷ ലഭിക്കുക.
Read Also - കല്യാണം കൂടാൻ പോയതാ, എത്തിയത് പൊലീസ് സ്റ്റേഷനിൽ; റോഡിലെ 'സ്റ്റണ്ട്' വീഡിയോ വൈറൽ, പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam